രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് പിറന്നാല്‍ അമ്മയ്ക്ക് 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന പദ്ധതി കേരളത്തിലും നടപ്പാക്കും. മുന്‍കാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത-ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനാണ് കേന്ദ്രം പദ്ധതി ആരംഭിച്ചത്.
കൂടാതെ //pmmvy.nic.in എന്ന പുതിയ പോര്‍ട്ടലില്‍ നേരിട്ടും അപേക്ഷ നല്‍കാം. പോര്‍ട്ടല്‍ വൈകാതെ ലഭ്യമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കും സമാനമായ രീതിയില്‍ പ്രസവാനുകൂല്യം ലഭിക്കുന്നവര്‍ക്കും ഈ ആനുകൂല്യത്തിനു അപേക്ഷിക്കാനാവില്ല.