1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ പടിയിറങ്ങിയതോടെയാണ്ഐക്യകേരളം എന്ന ആശയം കൂടുതല്‍ ശക്തിപ്പെടുന്നത്. സ്വാതന്ത്രത്തിനുശേഷം ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാന്‍ ഭാരത സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫസല്‍ അലി തലവനായ കമ്മീഷനാണ് ഇതെക്കുറിച്ച് പഠിച്ചത്. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
1956 നവംബര്‍ ഒന്നിന് ശേഷിച്ച തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മലബാര്‍ പ്രസിഡന്‍സിയിലെ മലബാര്‍ ഭാഗങ്ങളും ചേര്‍ന്ന് ഐക്യകേരളം രൂപീകൃതമായി. തിരുവതാംകൂറിലെ തോവാള, അഗസ്ത്വീശരം, വിളവന്‍കോട് എന്നിവ മദ്രാസിന്‍റെ ഭാഗമായി.