51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, വയനാട് തവിഞ്ഞാലിൽ ട്രിപ്പിൾ ലോക്‌ഡൗൺ

Webdunia
വ്യാഴം, 30 ജൂലൈ 2020 (11:28 IST)
വയനാട് ജില്ലയിലെ വാളാട് പുതുതായി 51 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൂടുതൽ പേർക്ക് രോഗ ബാധയുള്ളതായി കണ്ടെത്തിയത്. മേഖലയില്‍ 91 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ മേഖലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം  142 ആയി
 
647 പേരില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ ആണ് 142 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തവിഞ്ഞാൻ പഞ്ചായത്തിൽ ട്രിപ്പല്ല് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിന് പുറമേ മാനന്തവാടി നഗരസഭയിലുള്ളവരും എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തിലുള്ളവരും വാളാട് മരണാനന്തര-വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഇവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article