സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ് ബാധ, പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്, തിരുവനന്തപുരത്ത് മാത്രം 95 പേർക്ക് കൊവിഡ്, 133 പേർക്ക് രോഗം സമ്പർക്കത്തിലൂടെ

വ്യാഴം, 9 ജൂലൈ 2020 (18:28 IST)
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നു. 339 പേർക്കാണ് ഇന്ന് സംസ്ഥാത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 95 പേർക്ക് തിരുവനന്തപുരത്ത് മാത്രം രോഗം സ്ഥിരീകരിച്ചു. 133 പേർക്ക് ഇന്ന് രോഗബാധ സമ്പർക്കത്തിലൂടെയാണ് എന്നത് ആങ്ക വർധിപ്പിയ്ക്കുന്നുണ്ട്. 149 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനം സാമൂഹ്യ വ്യാപനത്തിലേയ്ക്ക് അടുക്കുന്നു എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.  
 
മലപ്പുറം 55, പാലക്കാട് 50, തൃശൂർ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസഗോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂർ 8 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതിൽ 117 പേർ വിദേശത്തുനിന്നും 74 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 6,534 പേർക്കാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 2,795 പേരാണ് നിലയിൽ ചികിസയിലുള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍