29 കാരി തൂങ്ങിമരിച്ച നിലയില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 27 ജൂണ്‍ 2024 (15:14 IST)
എറണാകുളം: ഇരുപത്തൊമ്പതുകാരിയായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ അശമന്നുര്‍ നടുപ്പറമ്പില്‍ സ്വദേശി ചാന്ദിനിയാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിന്റെ ഭാര്യയായ ഇവര്‍ സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് പണം കടമെടുത്തിരുന്നതായി സൂചനയുണ്ട്. 
 
വിവരമറിഞ്ഞ് കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇതിനൊപ്പം മരണം സംബന്ധിച്ചു അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മക്കള്‍ : ആദി, ആദവ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍