തിരുവനന്തപുരത്തെ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറുടെ ആത്മഹത്യയില്‍ സുഹൃത്ത് അറസ്റ്റില്‍; പോക്‌സോ കേസ് ചുമത്തി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ജൂണ്‍ 2024 (09:16 IST)
തിരുവനന്തപുരത്തെ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറുടെ ആത്മഹത്യയില്‍ സുഹൃത്ത് അറസ്റ്റിലായി. ഇയാള്‍ക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയത്. നെടുമങ്ങാട് സ്വദേശി 21 കാരനായ ബിനോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയില്‍ പൂജപ്പുര പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മുമ്പ് ഇയാള്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും രണ്ടുമാസമായി വരുന്നില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
 
അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണം സൈബര്‍ ആക്രമണമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ മരണത്തിന് കാരണം സൈബര്‍ ആക്രമണം അല്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഞാനിക്കോണം സ്വദേശിനിയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണ സംഭവിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍