2007ലെ മിസ്റ്റര്‍ ഇന്ത്യ ജേതാവ് തൂങ്ങിമരിച്ച നിലയില്‍

ചൊവ്വ, 22 ജനുവരി 2013 (11:43 IST)
PRO
PRO
2007 ലെ മിസ്റ്റര്‍ ഇന്ത്യ ജേതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടി മാമ്പ്ര പറവൂക്കാരന്‍ പി എ വര്‍ഗീസിന്റെ മകന്‍ റെക്സ്‌ വര്‍ഗീസ്‌ ആണ് തൂങ്ങിമരിച്ചത്. തൃശൂര്‍ കൊരട്ടിയിലെ വീട്ടിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

റയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന റെക്സ്‌ 90 കിലോ വിഭാഗത്തിലായിരുന്നു ചാംപ്യന്‍. ജയ്പൂരില്‍ 2001ല്‍ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യ മല്‍സരത്തിലും ചാംപ്യന്‍ ഓഫ്‌ ചാംപ്യനായിരുന്നു. മിസ്റ്റര്‍ കേരള, മസില്‍മാന്‍ ഓഫ്‌ കേരള, മിസ്റ്റര്‍ കേരള ഒളിംപിയ പട്ടങ്ങളും ഇയാള്‍ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക