20 സന്തോഷ്മാധവന്മാര്‍ ചേരുന്നതാണ് പിണറായി - കൃഷ്ണദാസ്

വ്യാഴം, 10 ജൂലൈ 2008 (16:06 IST)
KBJWD
ഇരുപതു സന്തോഷ്‌ മാധവന്മാര്‍ ചേരുന്നതാണ്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.കെ കൃഷ്‌ണദാസ്‌ പറഞ്ഞു.

കള്ളത്തരങ്ങള്‍ക്ക്‌ പാര്‍ട്ടിയെ പിണറായി മറയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട്‌ ബി.ജെ.പി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണ ദാസ്. കള്ളത്തരങ്ങള്‍ക്ക്‌ മറപിടിക്കാന്‍ സന്തോഷ്‌ മാധവന്‍ കാവി ഉപയോഗിച്ചപ്പോള്‍ നിയമത്തില്‍ നിന്നും രക്ഷപെടാന്‍ പിണറായി ചെങ്കൊടിയാണ്‌ പയോഗിക്കുന്നത്‌.

ഇവര്‍ തമ്മില്‍ എന്താണ്‌ വ്യത്യാസം. ഇരുപത് സന്തോഷ്‌ മാധവന്മാര്‍ ചേര്‍ന്നതാണ്‌ പിണറായി വിജയന്‍. കള്ളസന്യാസിമാരുടെ താടിയും മുടിയും മുറിച്ച ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക്‌ പിണറായിയുടെ വീട്ടിലേക്ക്‌ മാര്‍ച്ചു നടത്താനുള്ള ധൈര്യമെങ്കിലുമുണ്ടോയെന്ന്‌ കൃഷ്‌ണദാസ്‌ ചോദിച്ചു.

അമേരിക്കയുടെ ചാരനാണ് എല്‍.കെ അദ്വാനിയെന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം. അമേരിക്കയുടെ ചാരാനാണ് താന്‍ എന്ന് ചെന്നിത്തല തെളിയിച്ചിരിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക