വന്‍ പലിശ വാഗ്ദാനം ചെയ്ത് 20 കോടി രൂപാ തട്ടിപ്പു നടത്തീയതായി റിപ്പോര്‍ട്ട്. ചെന്നൈ ആസ്ഥാനമായ വിന്‍സ് മോര്‍ ഇന്‍റര്‍നാഷണല്‍ എന്ന കമ്പനി കൊച്ചിയില്‍ മാത്രം 20 കോടി രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയതായി പൊലീസിനു ലഭിച്ച പരാതികള്‍ സൂചിപ്പിക്കുന്നു.
കൊച്ചിയിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്‍റെ കൊച്ചി ഓഫീസിലെ ആന്‍റണി ദേവസ്യ, ജോക്കുട്ടന്‍, ബിനീഷ് രാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്ത് ഡിപ്പോസിറ്റ് സ്വീകരിക്കുന്ന നയം നടപ്പിലാക്കുന്നതിനു മുന്‍കൈയെടുത്ത സ്ത്രീയായ ഏജന്‍റിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപാ നിക്ഷേപിക്കുന്നവര്‍ക്ക് മാസം തോറും പതിനായിരം രൂപാ നല്‍കുമെന്ന ആകര്‍ഷകമായ വ്യവസ്ഥയാണു വച്ചിരുന്നത്. തുടക്കത്തില്‍ വാഗ്ദാനം ചെയ്ത തോതില്‍ പണം നല്‍കിയപ്പോള്‍ നിരവധി പേര്‍ ഇതില്‍ കുടുങ്ങുകയായിരുന്നു.
ചെന്നൈയിലാണ് മുഖ്യ ഓഫീസ് എന്നും ഹൈദരാബാദിലും ഇതിന്‍റെ ശാഖ ഉണ്ടെന്നുമാണു ലഭിച്ചിരിക്കുന്ന വിവരം. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണു ഇവരുടെ ശാഖയുള്ളത്.