പ്രണയം പുറത്തറിഞ്ഞതിൽ നാണക്കേട്, പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (19:23 IST)
പ്രണയം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പതിനാലുകാരിയും ബന്ധുവായ 34കാരനും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരാതി അന്വേഷിക്കാന്‍ പോലീസെത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇരുവരും വിഷം കഴിച്ചത്. ഇടുക്കി വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായത്.
 
സംഭവം പുറത്തായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവം അന്വേഷിക്കാനായി പോലീസെത്തുന്നതിന് തൊട്ടുമുന്‍പാണ് ഇരുവരും മുനിയറ പന്നിയാര്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേരും അപകട നില തരണം ചെയ്തിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍