12 വര്‍ഷത്തോളം യുവതിയെ പെണ്‍‌വാണിഭത്തിന് ഇരയാക്കി; ബന്ധുക്കള്‍ പിടിയില്‍

ചൊവ്വ, 1 ഏപ്രില്‍ 2014 (10:07 IST)
PRO
PRO
വെള്ളിക്കുളങ്ങര മോനടിയില്‍ പട്ടികജാതി യുവതിയെ പന്ത്രണ്ടുവര്‍ഷത്തോളം പെണ്‍‌വാണിഭത്തിന് ഇരയാക്കിയ ബന്ധുക്കളടക്കം എട്ടുപേര്‍ അറസ്റ്റില്‍. ബന്ധുക്കളും മോനടി സ്വദേശികളുമായ കൊരട്ടി സ്വദേശി തങ്കപ്പന്‍ (50),​ വെട്ടിയാട്ടില്‍ അരവിന്ദാക്ഷന്‍ (48),​ അരവിന്ദാക്ഷന്റെ ഭാര്യ ഭവാനി (40),​ ഏണാശ്ശേരി വള്ളോന്റെ ഭാര്യ രാധ (50), പെണ്‍കുട്ടിയെ പീഡിപ്പിച്ച മോനടി പൈനാടത്ത് ഡേവിസ് (46),​ കിഴക്കേപുരയ്ക്കല്‍ നന്ദനന്‍ (38),​ തൂവപ്പറമ്പില്‍ വിജയന്‍ ((38),​ പടിയൂര്‍ സുനില്‍കുമാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇരുപത്തിനാലു വയസുപ്രായമുള്ള പെണ്‍കുട്ടിയെ ഒമ്പതാം ക്ലാസുമുതല്‍ ബന്ധുക്കള്‍ പണംവാങ്ങി പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു. പത്തിലധികം പേരെ ഇനിയും പിടികിട്ടാനുണ്ട്. പിതൃസഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും ചേര്‍ന്ന് യുവതിയെ പണത്തിനായി പലര്‍ക്കും കാഴ്ചവയ്​ ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക