സംസ്ഥാനത്ത് 1,420 പേർക്ക് കൂടി കൊവിഡ്, 1,715 പേർക്ക് രോഗമുക്തി

ശനി, 8 ഓഗസ്റ്റ് 2020 (18:09 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ. 1,420 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. 1,715 പേർ ഇന്ന് രോഗമുക്തി നേടി. 1,216 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗബാധ. 92 പേരുടെ ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരികച്ചു. 
 
തിരുവനന്തപുരത്ത് സ്ഥിതി ആശങ്കാജനകമാണ്. 485 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 435,പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 33 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യ പ്രവർത്തകർക്കും തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചു. 777 പേർ ജില്ലയിൽ രോഗമുക്തി നേടി. 
 
കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കൊല്ലം, 41, ഇടുക്കി 41. കോട്ടയം 15, പത്തനംതിട്ട 38, തൃശൂർ 64, പാലക്കാട് 39, കണ്ണൂർ 57 കാസർകോട് 73, വയനാട് 10 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാംപിളുകളാണ് പരിശോധിച്ചത്. 4 പേർ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് സുലൈഖ(67), കൊല്ലത്ത് ചെല്ലപ്പൻ (60), ആലപ്പുഴ പുരുഷോത്തമൻ (87) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍