സംസ്ഥാനത്ത് ഇതുവരെ 1.12 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തു: മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 14 ജൂണ്‍ 2021 (20:07 IST)
സംസ്ഥാനത്ത് ജൂൺ 13വരെയുള്ള കാലയളവിൽ 1,12,12,353 ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. 5,24,128 ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ട് ഡോസുകളും വിതരണം ചെയ്‌തു. കൊവിഡ് മുൻനിര പ്രവർത്തകരിൽ 5,39,624 പേർക്ക് ആദ്യ ഡോസും 4,03,454 പേ‌ർക്ക് രണ്ട് ഡോസുകളും വിതരണം ചെയ്‌തു.
 
45 വയസിന് മുകളിലുള്ള 68,14,751 പേർക്ക് ആദ്യ ഡോസും 14,27,998 പേർക്ക് രണ്ട് ഡോസുകളും നൽകി. 18 മുതൽ 44 വരെ പ്രായമുള്ളവരിൽ 10,95,405 പേർക്ക് ആദ്യ ഡോസും 958 പേർക്ക് രണ്ട് ഡോസുകളും നൽകി. അതേസമയം സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളിൽ 91 ശതമാനത്തിനും ആദിവാസി ജനവിബാഗങ്ങളിൽ 45 വയസിന് മുകളിലുള്ളവരിൽ 75 ശതമാനത്തിനും വാക്‌സിൻ നൽകി. 
 
കഴിഞ്ഞ 7 ദിവസങ്ങളിലായി 9,46,488 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. ഇതിൽ 77,622 പേർക്കാണ് രണ്ടാം ഡോസ് നൽകിയത്. ഇതുവരെ 98,83,830 ഡോസ് കേന്ദ്രത്തിൽ നിന്നും ലഭിച്ചു. ൈതിൽ നിന്നും 1,00,69,172 ഡോസ് വാക്‌സിൻ നൽകാൻ കേരളത്തിനായി. 10,73,110 ഡോസ് വാക്‌സിനാണ് സംസ്ഥാനം ശേഖരിച്ചത്. ഇതിൽ 8,92,346 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article