സരിത സത്യം പറഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരിനുതന്നെ ഭീഷണിയായേനെ. മന്ത്രിമാര്‍ രാജിവെയ്ക്കേണ്ടിയും വന്നേനയെന്നും അതിനാല്‍ സരിതയെ ജയിലില്‍ത്തനെ കിടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സരിതയുടെ അമ്മ സ്വകാര്യചാനലിനോട് പറഞ്ഞു.
സത്യം മജിസ്‌ട്രേറ്റിനോട് പറയുന്നതില്‍നിന്നും സരിതയെ വിലക്കി. പലതും തുറന്നുപറയേണ്ടിവരുമെന്നും സരിതയുടെ അമ്മ സ്വകാര്യചാനലിനോട് പറഞ്ഞു. താന്‍ പല ഉന്നതരുടേയും പേരുകള്‍ പറയാതെ ഇത്രയും നാള്‍ പിടിച്ചു നിന്നു,
ഇനിയും തന്നെ ജയിലില്‍ തന്നെ ഇടാനാണ് ഭാവമെങ്കില്‍ അവരുടെയെല്ലാം പേരുകള്‍ താന്‍ തുറന്നു പേരുകള്‍ പറഞ്ഞിരുന്നെങ്കില്‍ ആദ്യം കുടുങ്ങുക മൂന്ന മന്ത്രിമാര്‍ തന്നെയായേനെയെന്നും സരിത പറഞ്ഞതായി സരിതയുടെ അമ്മ പറഞ്ഞു.
ആഭ്യന്തരമന്ത്രി സ്ഥാനമാറ്റമുള്‍പ്പടെ കേരളരാഷ്ട്രീയം നിര്‍ണായകമാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴാണ് സരിതയുടെ അമ്മയുടെ പുതിയ വെളിപ്പെടുത്തലുകളും മന്ത്രിമാരെപ്പറ്റിയുള്ള ആരോപണങ്ങളും പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളാണ് സരിത എസ് നായര്‍ക്കെതിരെയുളളത്.ഇതില്‍ എട്ടു കേസുകള്‍ ഒത്തുതീര്‍പ്പായി. സോളാര്‍ തട്ടിപ്പ് കേസില്‍ സരിത ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ മോചിതയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.