‘സരിതയുടേയും മന്ത്രിമാരുടേയും വീഡിയോ ദൃശ്യങ്ങള്‍ ബിജു പറഞ്ഞാല്‍ പുറത്തുവിടും‘ അഭിഭാഷകന്
വ്യാഴം, 21 നവംബര്‍ 2013 (14:18 IST)
PRO
സരിതയുടേയും മന്ത്രിമാരുടേയും വീഡിയോ ദൃശ്യങ്ങള്‍ താന്‍ കണ്ടിരുന്നെന്നും ഇതു തന്റെ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്.
ബിജുവില്‍ നിന്നും രേഖാമൂലം അനുവാദം ലഭിച്ചാല്‍ താന്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അഡ്വ ജേക്കബ് മാത്യൂ പറഞ്ഞു.
മന്ത്രിമാരായ കെ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍, മുന്‍ മന്ത്രി ഗണേഷ്കുമാര് എന്നിവരുടെയുള്‍പ്പടെയുള്ള ഉന്നതരുടെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലാണ് അഭിഭാഷകന് നടത്തിയിരിക്കുന്നത്.