‘രാഷ്ട്രീയ വേട്ട’ എന്ന വാക്കുപയോഗിക്കാന്‍ മിനിമം ധാര്‍മ്മികതയെങ്കിലും ഉണ്ടോ എന്ന് ആദ്യം ഇരുന്ന് ചിന്തിക്ക് ഹേ’; വിടി ബല്‍റാമിന് മറുപടിയുമായി എംഎം മണി

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (11:02 IST)
സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന്‍ തുടര്‍ നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് പറഞ്ഞ വിടി ബല്‍റാമിന് മറുപടിയുമായി മന്ത്രി എംഎം മണി. മണി തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. 
 
‘ഒട്ടും ബലമില്ലാത്ത രാമന്‍മാര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നാലും ചിലത് പറയാതെ വയ്യ. ‘രാഷ്ട്രീയ വേട്ട’ എന്ന വാക്കുപയോഗിക്കാന്‍ മിനിമം ധാര്‍മ്മികതയെങ്കിലും ഉണ്ടോ എന്ന് ആദ്യം ഇരുന്ന് ചിന്തിക്ക് ഹേ’എന്നായിരുന്നു മണിയുടെ മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article