‘മാധ്യമ’ത്തിനെതിരെ കേസെടുക്കുന്നത് അവിവേകം: പിണറായി
PRO
PRO
ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമം വാരികയ്ക്കെതിരേ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാധ്യമത്തിനെതിരെ കേസെടുക്കാനുള്ള നീക്കം അവിവേകമാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുക്തിസഹമായ വിശദീകരണം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.