‘ഭൂസമരവും ഗാന്ധിഗ്രാമവും ഏറ്റവും വലിയ രാഷ്ടീയ തട്ടിപ്പ്’
വ്യാഴം, 14 മാര്‍ച്ച് 2013 (15:11 IST)
PTI
PTI
സിപിഎമ്മിന്റെ ഭൂസമരവും കോണ്‍ഗ്രസ്സിന്റെ ഗാന്ധിഗ്രാം പരിപാടിയും കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തട്ടിപ്പാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല. ചാലക്കുടി ഏരിയ യൂണിയന്റെ 25-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗങ്ങളുടെ കയ്യടി നേടുവാനുള്ള ഇത്തരം നീക്കങ്ങളെ പൊതുസമൂഹത്തിന് മുമ്പില്‍ തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ദളിത് പിന്നോക്ക മുന്നണിയിലൂടെ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ശക്തീകരണം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.