‘ഫോട്ടോഗ്രാഫറി‘ലെ ബാലതാരം മണിയുടെ സഹോദരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

വെള്ളി, 12 ജൂലൈ 2013 (16:45 IST)
PRO
ഫോട്ടോഗ്രാഫറിലെ ബാല താരം മണിയുടെ സഹോദരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വീടിനടുത്തുള്ള കാട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പൊന്നിയെ കണ്ടെത്തിയത്. ബത്തേരി ചെതലയം ചാത്തൂര്‍ കോളനിയിലെ പൊന്നിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. പത്ത് ദിവസം മുമ്പാണ് പൊന്നിയെ കാണാതായത്. മോഹന്‍‌ലാലിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തകര്‍പ്പന്‍ അഭിനയം കാഴ്ച വെച്ച ആദിവാസി ബാലനാണ് മണി. മണിയുടെ ജ്യേഷ്ഠത്തിയാണ് പൊന്നി. മരണകാരണം പൊലീസ് അന്വേഷിക്കുനകയാണ്.

വെബ്ദുനിയ വായിക്കുക