‘ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ അടിച്ചേല്‍പ്പിക്കരുത്’

ശനി, 14 മെയ് 2011 (13:39 IST)
PRO
PRO
പെണ്‍വാണിഭക്കാരേയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെയും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരത്തിലേറുന്ന സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ പ്രതിപക്ഷനേതാവാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് മന്ത്രിസഭയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

ഏച്ചുകെട്ടിയ സര്‍ക്കാരിനായി ശ്രമിക്കില്ലെന്ന്‌ വി എസ്‌ വ്യക്തമാക്കി‍. തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഇത്രയും നാള്‍ നല്‍കിയ സഹകരണത്തിന് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ശക്തമായ പ്രതിപക്ഷമായി എല്‍ ഡി എഫ് നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക