‘കേന്ദസേനയ്ക്ക് പ്രകൃതി സൌന്ദര്യം ആസ്വദിച്ച് മടങ്ങാം‘

ബുധന്‍, 13 ഏപ്രില്‍ 2011 (08:51 IST)
PRO
PRO
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി എത്തിയ കേന്ദ്രസേനയ്ക്ക് പ്രകൃതി സൌന്ദര്യം ആസ്വദിച്ച് മടങ്ങാമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

ഇടതുമുന്നണി 2006-ലെ വിജയം ആവര്‍ത്തിക്കുമെന്ന് കോടിയേരി പറഞ്ഞു. മികച്ച ഭൂരിപക്ഷം നേടി എല്‍ ഡി എഫ് അധികാരം നിലര്‍ത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്ക വിജയമാണ് നേടിയതെങ്കില്‍ ഈ വര്‍ഷം മൂന്നക്ക വിജയം നേടുമെന്നും കോടിയേരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക