‘ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ എനിക്ക് നഷ്ടമായി’; ജിഷ്ണുവിനെ അനുസ്മരിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

വെള്ളി, 25 മാര്‍ച്ച് 2016 (18:45 IST)
അന്തരിച്ച നടന്‍ ജിഷ്ണു രാഘവനെ അനുസ്മരിച്ച് പ്രമുഖ നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. കെട്ടുകഥകളേക്കാള്‍ വിചിത്രമാണ് യാഥാര്‍ത്ഥ്യമെന്ന് സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിച്ചു. 
എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, അപകടത്തെ ചികിത്സയില്‍ കഴിയുമ്പോള്‍ എന്റെ വീട്ടിലെത്തി ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരികെവരുമെന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്നവന്‍. അവനുമായുള്ള കൂടിക്കാഴ്ച. ഇന്നുമുതല്‍ അവന്‍ കൂടെയില്ലെന്ന് ഓര്‍ക്കുമ്പോള്‍  വല്ലാതെ വേദന തോന്നുന്നുവെന്നും സിദ്ധാര്‍ത്ഥ് കുറിക്കുന്നു.
 
നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥും ജിഷ്ണുവും ഒന്നിക്കുന്നത്. അതിനു ശേഷം സിനിമയ്ക്ക് പുറത്തും ഇരുവരുടെയും സൌഹൃദം നീണ്ടു. സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത ‘നിദ്ര’ എന്ന ചിത്രത്തിലും ജിഷ്ണു അഭിനയിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക