‘ഇരയാക്കപ്പെട്ട സ്ത്രീകള്‍ ഒന്നുകില്‍ മിണ്ടാതിരിക്കും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും‘ - ദിലീപിന്റെ ഈ വാക്കുകള്‍ ഭീഷണിയായിരുന്നില്ലേ?

Webdunia
ശനി, 15 ജൂലൈ 2017 (16:21 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി പരിഗണിക്കുന്നു. വാദത്തിനിടെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചത് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ കാര്യങ്ങളാ‍ണ്‍. നടിക്കെതിരായ രീതിയില്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
 
ദിലീപ് ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘സാധാരണ ഇത്തരം കേസുകളില്‍ ഇരയാക്കപ്പെട്ട സ്ത്രീകള്‍ ഒന്നുകില്‍ മിണ്ടാതിരിക്കും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും. ഭാഗ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായില്ലല്ലോ?’ എന്നായിരുന്നു. ഈ കേസില്‍ പ്രതിയായ ദിലീപ്, നേരത്തെ ഇത്തരം പ്രതികരണം നടത്തിയതിന്റെ ഉദ്ദേശ്യമെന്താണെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.
 
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അല്‍പ്പസമയത്തിനുള്ളില്‍ വിധി പറയുമെന്നാണ് സൂചന. ഇതിനായി ദിലീപിനെ കോടതിയിലേക്ക് കൊണ്ടുവന്നു. ദിലീപിനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരിക്കുന്നത്.
Next Article