കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് അമ്മ ഭാരവാഹികള്‍ക്ക് ബാലചന്ദ്രമേനോന്‍ കത്തയച്ചു. സംഭവത്തില്‍ ഭാരവാഹികള്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ചു കാര്യങ്ങള്‍ വിശദമാക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. അടിയന്തര പൊതുയോഗം വിളിച്ച് അംഗങ്ങള്‍ക്ക് മുന്നില്‍ സംഭവത്തില്‍ വ്യക്തത വരുത്തണമെന്നും ബാലചന്ദ്രമേനോന്‍ കത്തിൽ ആവശ്യപ്പെട്ടു.
കൊച്ചിയില്‍ നടിയുടെ കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളിൽ പ്രതിഷേധം നടന്നു.
യുവമോർച്ച, ഡിവൈഎഫ്ഐ പ്രവർത്തകർ ദിലീപിന്റെയും ഗണേഷ് കുമാറിന്റെയും കോലം കത്തിച്ചു. നടൻ ദിലീപിന്റെയും നാദിർഷയുടെയും ഉടമസ്ഥതയിലുള്ള കൊച്ചി പാലാരിവട്ടത്തെ ദേ പുട്ട് എന്ന റസ്റ്ററന്റിനു നേരെ യുവമോർച്ച പ്രകടനം നടത്തി. റസ്റ്ററന്റ് ഇനി തുറക്കാൻ അനുവദിക്കില്ലെന്നു യുവമോർച്ച പ്രഖ്യാപിച്ചു.