രത്നവ്യപാരി ഹരിഹരവര്‍മയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഹൈക്കോടതിക്ക് അതൃപ്‌തി. കൊല്ലപ്പെട്ട ഹരിഹരവര്‍മ ആരാണെന്നു കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയെന്ന് കോടതി പറഞ്ഞു.
കോടതി ഉത്തരവ് പാലിക്കാന്‍ പൊലീസ് തയാറായില്ല. കേസില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
ഹരിഹരവര്‍മ രാജകുടുംബാംഗമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് അതു ശരിയല്ലെന്നു കണ്ടെത്തിയിരുന്നു.