സർക്കാർ മാപ്പു പറഞ്ഞിട്ടില്ലെന്നും ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് കോടതി ചെയ്തതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. തുടര്‍ന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശ പ്രകാരവുമായിരുന്നു. 25000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലാണ്. ബാലനീതി വകുപ്പിന്റെ നിയമനടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
സെൻകുമാർ വിഷയത്തിൽ 25000 രൂപ പിഴ വിധിച്ചത് സർക്കാരിന് നാണക്കേടാണെന്ന് പറഞ്ഞ് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു. കെ മുരളീധരൻ ആണ് അടിയന്തര പ്രമേയം നൽകിയത്. 25000 രൂപ ജനങ്ങളുടെ കൈയ്യിൽ നിന്നുമ അടക്കേണ്ട ഗതികേടാണ് സർക്കാരിന് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രിയെ ഉപദേശകർ ഉപദേശിച്ച് ഉപദേശിച്ച് നശിപ്പിച്ചിരിക്കുകയാണെന്നും കെ മുരളീധരൻ സഭയിൽ ആരോപിച്ചു.