സർക്കാരിന് വീണ്ടും തിരിച്ച‌ടി; കോടതി ഉത്തരവിൽ വ്യക്തത തേടിയുള്ള സർക്കാരിന്റെ ഹർജി കോടതി തള്ളി

Webdunia
വെള്ളി, 5 മെയ് 2017 (11:03 IST)
ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർ നിയമിക്കണമെന്ന വിധിയിൽ വ്യക്​തത​തേടിക്കൊണ്ടുളള സർക്കാർ ഹർജി സുപ്രീം കോടതി തള്ളി. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവിട്ടു.
 
സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനുപുറമേ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ചയാകും പരിഗണിക്കുക. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിക്കെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.  
Next Article