സൗദിയില്‍ വാഹനാപകടം: അഞ്ചു മലയാളികൾ മരിച്ചു
സൗദിയില്‍ പിക്കപ്പ് വാനും ട്രയിലറും കൂട്ടിയിടിച്ച് അഞ്ചു മലയാളികൾ മരിച്ചു. ആലപ്പുഴ സ്വദേശി ന്യൂമാൻ ഇഖ്ബാൽ, തിരുവനന്തപുരം സ്വദേശികളായ രണ്ട് പേർ, രണ്ട് കൊല്ലം സ്വദേശികളുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവർ സഞ്ചരിച്ച പിക്കപ്പ് ട്രയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരും അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് വിവരം.
ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ് ഇവർ. ജോലിയുടെ ഭാഗമായി സൽവയിലായിരുന്ന ഇവർ ജോലി പൂർത്തിയാക്കി ദമ്മാമിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് ഉടന്‍ തന്നെ പൊലീസ് എത്തിച്ചേര്‍ന്നെങ്കിലും അഞ്ചുപേരും അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.