സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിക്കുന്ന മൗനത്തെ പരിഹസിച്ച് വിടി ബല്‍റാം. ബല്‍റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്. സ്വാശ്രയ വിഷയത്തില്‍ നേരത്തെ നിയമസഭാ സമ്മേളനം കഴിയുംവരെ നിരാഹാരമനുഷ്ഠിച്ച പ്രതിപക്ഷ എംഎല്‍എമാരെ പരിഹസിച്ചവര്‍ ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്കെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരത്തിന് കടന്നുവരുമോയെന്ന് ചോദിച്ചുകൊണ്ടാണ് വിടി ബല്‍റാം രംഗത്ത് വന്നത്.