സ്വാതന്ത്ര്യ ദിനം: കണ്ണൂരില്‍ മാര്‍ച്ചുകള്‍ നിരോധിച്ചു
വെള്ളി, 24 ജൂലൈ 2009 (13:48 IST)
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്‌റ്റ് 15ന് കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്താനിരുന്ന ഫ്രീഡം പരേഡിനും, ഡി വൈ എഫ് ഐ നടത്താനിരുന്ന മാര്‍ച്ചിനും കണ്ണൂര്‍ ഐജി ടോമിന്‍ തച്ചങ്കരി അനുമതി നിഷേധിച്ചു.
നിലവിലെ സാഹചര്യത്തില്‍ കണ്ണൂരില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാര്‍ച്ച് നടത്തുന്നത് ക്രമസമാധാനത്തെ ബാധിക്കുമെന്ന ഉപദേശമാണ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ചും, ഫ്രീഡം പരേഡും നടത്തുന്നത് നിരോധിച്ചെങ്കിലും ഇരു സംഘടനകള്‍ക്കും അന്നേദിവസം സമ്മേളനങ്ങള്‍ നടത്താവുന്നതാണെന്നും ഐ ജി അറിയിച്ചു.
കണ്ണൂര്‍ പോലുളള സ്ഥലത്ത് അമ്പതിനായിരത്തോളം പേര്‍ അണിനിരക്കുന്ന റാലി അക്രമത്തിനു കാരണമാകാന്‍ വന്‍ സാധ്യതയാണുള്ളത്. ഇക്കാരണത്താലാണ് നിരോധനമെന്നും ഐജി വ്യക്തമാക്കി.