സ്വര്‍ണക്കടത്ത്: മലയാളിയായ ഗര്‍ഭിണി പിടിയില്‍

വ്യാഴം, 13 മാര്‍ച്ച് 2014 (10:18 IST)
PTI
PTI
നെടുമ്പാശേരിയില്‍ സ്വര്‍ണവേട്ട തുടരുന്നു. സ്വര്‍ണക്കടത്ത് നടത്തിയ ഗര്‍ഭിണി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കൂത്തുപറമ്പ് സ്വദേശി ഫസീറയെ ആണ് കസ്റ്റംസ് പിടികൂടിയത്.

ഷാര്‍ജയില്‍ നിന്ന് എയര്‍അറേബ്യ വിമാനത്തില്‍ ആണ് ഇവര്‍ എത്തിയത്. ഇവരുടെ ബാഗില്‍ നിന്നാണ് അര കിലോ തൂക്കം വരുന്ന സ്വര്‍ണം കണ്ടെടുത്തത്. അരഞ്ഞാണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ ആയിരുന്നു ഇത്.

ഫസീറയുടെ ഭര്‍ത്താവ് ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക