സ്റ്റേറ്റ് അറ്റോര്‍ണി തങ്ങളുടെ നിയന്ത്രണത്തിലാണ് എ ജിയുടെ ഓഫീസ്; കേസുകള്‍ ആര്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കാന്‍ എ ജിക്ക് അധികാരമുണ്ട്

Webdunia
ഞായര്‍, 29 ഒക്‌ടോബര്‍ 2017 (10:50 IST)
സ്റ്റേറ്റ് അറ്റോര്‍ണി എ ജിയുടെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദിന്റെ ഓഫീസ്. മന്ത്രി തോമസ്ചാണ്ടിക്കെതിരായ കായൽ കൈയേറ്റ കേസിൽ ആര് ഹാജരാവണമെന്ന കാര്യം സംബന്ധിച്ച തർക്കം തുടരുന്നതിനിടെയാണ് എ ജിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
കേസ് ആർക്കാണ് നൽകേണ്ടതെന്ന കാര്യം തീരുമാനിക്കുന്നത് താനാണെന്നും എ ജി ആവർത്തിച്ചു. സ്റ്റേറ്റ് അറ്റോർണി തന്റെ കീഴിൽ വരുന്നതാണെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ടെന്നും എ.ജി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികരിച്ച് വിഷയം വഷളാക്കുന്നില്ലെന്നും എ ജി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article