സ്ത്രീകളുടെ ചിത്രത്തിന് അശ്ലീല അടിക്കുറിപ്പ്: പറവൂര്‍ സ്വദേശി പിടിയില്‍
ബുധന്‍, 17 ഏപ്രില്‍ 2013 (14:39 IST)
PRO
PRO
ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മറ്റ് പ്രൊഫൈലുകളില്‍ നിന്ന് സ്ത്രീകളുടെ ഫോട്ടോകള്‍ കോപ്പിചെയ്ത്, അശ്ലീല വാക്കുകള്‍ അടിക്കുറിപ്പായി പോസ്റ്റുചെയ്ത 17കാരന്‍ പിടിയില്‍.എറണാകുളം പറവൂര്‍ സ്വദേശിയാണ് പേരാമംഗലം പോലീസിന്റെ പിടിയിലായത്.
വ്യാജമായി ഉണ്ടാക്കിയ പ്രൊഫൈല്‍ കൂടുതല്‍പേര്‍ സന്ദര്‍ശിച്ചാല്‍ ഫേസ്ബുക്ക് പണം നല്‍കും എന്ന വ്യാജേനയാണ് യുവാവ് ചിത്രങ്ങള്‍ പോസ്റ്റുചെയ്തിരുന്നത്. ഒരുമാസമായി ഈ വ്യാജപ്രൊഫൈല്‍ ഫേസ്ബുക്കില്‍ നിലവിലുണ്ടെന്നു 6500ഓളം പേര്‍ ഇത് സന്ദര്‍ശിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
യുവാവ് ഉപയോഗിച്ച കംപ്യൂട്ടറും മറ്റുപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ സ്വദേശിയുടെ ഇ-മെയില്‍ പരാതിപ്രകാരം വിയ്യൂര്‍ പൊലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തിലാണ് 17കാരനെ പിടികൂടിയത്.