സൌദി അറേബ്യയിലെ തൊഴില്‍‌പ്രശ്നം: സുരക്ഷ ഉറപ്പുവരുത്തുമെന്ന് സോണിയ ഉറപ്പുനല്‍കിയതായി ചെന്നിത്തല

വെള്ളി, 29 മാര്‍ച്ച് 2013 (15:40 IST)
PRO
PRO
സൌദി അറേബ്യയില്‍ നിന്ന് മടങ്ങേണ്ടി വരുന്ന ഇന്ത്യാക്കാരുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, കെ പി സി സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലക്ക് ഉറപ്പു നല്‍കി.

സൌദിയിലെ പുതിയ നിയമം നിരവധി ഇന്ത്യാക്കാരെ ദോഷകരമായി ബാധിക്കുമെന്ന് രമേശ് ചെന്നിത്തല കൂടിക്കാഴ്ച്ചയില്‍ സോണിയഗാന്ധിയെ ധരിപ്പിച്ചു. ഈ സാഹചര്യത്തില്‍ സൌദിയിലുള്ള ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മടങ്ങിയെത്തുന്നവര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരികാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

വി ബല്‍റാമിനെയും സതീശന്‍ പാച്ചേനിയെയും കെ പി സി സി സംസ്ഥാനജനറല്‍സെക്രട്ടിമാ രാക്കണമെന്ന് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോടാവശ്യപ്പെട്ടു.

കെപിസിസി അദ്ധ്യക്ഷന്‍ ഏപ്രില്‍ 18 മുതല്‍ നടത്തുന്ന കേരളയാത്രയുടെ വിശദാംശങ്ങള്‍ അദ്ദേഹം കൂടിക്കാഴ്ച്ചയില്‍ കൈമാറി. വി ബല്‍റാം, സതീശന്‍ പാച്ചേനി എന്നിവരെ കെപിസിസി ജനറല്‍ സെക്രട്ടറിമാരാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ സോണിയാന്ധി ഉടന്‍ തീരുമാനം പ്രഖ്യാപിക്കും. കാസര്‍കോഡ് ജില്ലയിലെ അടയ്ക്ക കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ബിഎച്ച്ഇഎലിന് സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

വെബ്ദുനിയ വായിക്കുക