സൌദിയില്‍ വിഷവാതകം ശ്വസിച്ച് മലയാളി കുടുംബം മരിച്ചു

ശനി, 22 ഫെബ്രുവരി 2014 (13:32 IST)
PRO
PRO
സൌദിയില്‍ റൂം ഹീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ വിഷവാതകം ശ്വസിച്ച് മൂന്നംഗ മലയാളികുടുംബം മരിച്ചു. കായംകുളം പത്തിയൂര്‍ ശബരീക്കല്‍ വീട്ടില്‍ കൃഷ്ണന്‍ രവി (56), ഭാര്യ ചന്ദ്രലീല (46), മകന്‍ ആരോമല്‍ (അഞ്ച്) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് ദുരന്തം ഉണ്ടായത്. ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലം റൂം ഹീറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്നു എല്ലാവരും. മുറിയാകെ പടര്‍ന്ന വിഷപ്പുക ശ്വസിച്ചാണ് മൂന്ന് പേരും മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് മറ്റുള്ളവര്‍ സംഭവം അറിഞ്ഞത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. 23 വര്‍ഷമായി സൌദിയില്‍ ജോലിചെയ്തുവരികയായിരുന്നു രവി.

വെബ്ദുനിയ വായിക്കുക