സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതിയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് അനുകൂലമായി നിയമോപദേശം. കുര്യനെതിരെ കേസെടുക്കാനാകില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി നിയമോപദേശം നല്‍കി. കേസുമായി ബന്ധപ്പെട്ടു പുതിയ തെളിവുകള്‍ ഒന്നുമില്ലെന്നും പഴയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നുമാണു നിയമോപദേശം.
ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പി ജെ കുര്യനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടു സൂര്യനെല്ലി പെണ്‍കുട്ടി ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു സര്‍ക്കാര്‍ നിയമോപദേശം തേടിയത്.