സുലേഖ വധം: മൂന്ന് അയല്‍ക്കാര്‍ അറസ്റ്റില്‍

ചൊവ്വ, 30 ഏപ്രില്‍ 2013 (11:12 IST)
PRO
PRO
പട്ടിമറ്റം സുലേഖ വധക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സുലേഖയുടെ അയല്‍ക്കാരായ ഈ പ്രതികളെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.

2006 ജൂലൈയിരുന്നു എറണാകുളം പട്ടിമറ്റം സ്വദേശി സുലേഖ കൊല്ലപ്പെട്ടത്. റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കേസില്‍ വ്യക്തമായ തുമ്പുണ്ടാക്കാനായില്ല. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

വെബ്ദുനിയ വായിക്കുക