മന്ത്രി ജി.സുധാകരനെതിരായ കോടതിയലക്ഷ്യക്കേസിലെ തുടര്‍നടപടികള്‍ വേണ്ടെന്നുവയ്ക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചു.
എസ്.എ.ടി ആശുപത്രിയിലെ അണുബാധ പ്രശ്നത്തില്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിക്കെതിരെ കൊലകുറ്റത്തിന് കേസെടുക്ക ണമെന്ന തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെയാണ് മന്ത്രി ജി.സുധാകരന്‍ പരാമര്‍ശം നടത്തിയത്. കേസില്‍ മന്ത്രി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.
മനപ്പൂര്‍വ്വം കോടതിയെയോ മജിസ്ര്ടേറ്റുമാരെയോ അവഹേളിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ വേണ്ടെന്ന് വച്ചത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു. അതേസമയം ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കാനാണ് പാരാതിക്കാരനായ ബാലചന്ദ്രന്‍റെ തീരുമാനം.
മന്ത്രി നടത്തിയ കൊഞ്ഞാണന്‍ എന്ന ഭാഷ സ്ഥിരമായി ഉപയോഗിച്ചാല്‍ കുഴപ്പമില്ല എന്ന വിധി സാധാരണപ്പെട്ടവര്‍ക്ക് നേടിക്കൊടുക്ക ുന്നതിന് വേണ്ടി ഹൈക്കോടതിയില്‍ പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.