സുധാകരനെതിരായ ആരോപണങ്ങള്‍ തെറ്റ്: കരകുളം

ബുധന്‍, 19 ഒക്‌ടോബര്‍ 2011 (16:12 IST)
കണ്ണൂര്‍ എം പി കെ സുധാകരനെതിരെ മുന്‍ ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച കരംകുളം കൃഷ്ണപിള്ള കണ്ടെത്തി. രക്തസാക്ഷികളുടെ പേരിലുള്ള ഫണ്ട് ദുരുപയോഗം ചെയ്തു എന്നാണ് പി രാമകൃഷ്ണന്‍ സുധകരനെതിരെ ഉന്നയിച്ച പ്രധാന ആരോപണം.

ഇക്കാര്യം അന്വേഷിക്കാന്‍ കെ പി സി സി നിയോഗിച്ച എകാംഗ കമ്മിഷനായ കരകുളം കമ്മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് രാമകൃഷ്ണന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞത്. രക്തസാക്ഷി സജിത്‌ലാലിന്റെ സഹോദരന്‍ സുധാകരന് അനുകൂലമായാണ് മൊഴി നല്‍കിയത്.

കരകുളം കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് കണക്കിലെടുത്ത് പി രാമകൃഷ്ണനെതിരെ കൂടുതല്‍ നടപടികള്‍ കെ പി സി സിയുടെ ഭാഗത്ത് നിന്നു മുണ്ടാകുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക