സീ പ്ലെയിന്‍ ഇന്ന് കേരളത്തില്‍

Webdunia
ബുധന്‍, 29 മെയ് 2013 (11:58 IST)
PTI
PTI
കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് അഭിമാനമുയര്‍ത്തി ഇന്ത്യയിലെ ആദ്യത്തെ സീ പ്ലെയിന്‍ (ജലവിമാനം) ഇന്നെത്തും. ഡല്‍ഹിയിലെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ജലവിമാനം ഇന്നു വൈകിട്ടു കൊച്ചിയിലെത്തും. സെസ്‌ന 206 വിഭാഗത്തില്‍ പെട്ട ജലവിമാനമാണ് ഇത്.

ഈ ജലവിമാനത്തിനു കരയില്‍നിന്നും ജലത്തില്‍നിന്നും പറന്നുയുരാന്‍ കഴിയും. ആറു പേര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന ജലവിമാനമാണിത്.

ജലവിമാനം വെള്ളത്തിലെ ജീവികള്‍ക്ക് ദോഷകരമാകുമെന്നു ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ സീ പ്ലെയിന്‍ പ്രകൃതിക്കു ദോഷമുണ്ടാക്കില്ലെന്നാണു ജലവിമാന പദ്ധതി അവതരിപ്പിച്ച കൈരളി ഏവിയേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കേണല്‍ കെ ആര്‍ ശശികുമാര്‍ പറയുന്നത്.

വിമാനത്തിന്റെ കേരളത്തിലെ ആദ്യയാത്ര ഞായറാഴ്ച തിരുവനന്തപുരം മുതല്‍ അഷ്ടമുടി കായല്‍ വരെയാണ്. കേരളത്തിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും കായലുകളെ ബന്ധിപ്പിച്ചും ആകാശയാത്ര നടത്താനാണ് ആദ്യഘട്ടത്തില്‍ കൈരളി ഏവിയേഷന്റെ തീരുമാനം. കേരളത്തിലെ ടൂറിസം മേഖലയ്ക്കായി കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ജലവിമാനം എത്തിക്കാനും പദ്ധതിയുണ്ട്.