സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടരുന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിഭാഗീയത ഉണ്ടായിയെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഇക്കാര്യത്തില്‍ പരിഹാര നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആരംഭിച്ച സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തുടര്‍ച്ചയാണ് ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ചത്. ഇത് കഴിഞ്ഞാല്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ച നടക്കും.
തിരുവനന്തപുരം ജില്ലയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നത്തെ യോഗത്തില്‍ പരിഹാരം ഉണ്ടാകുമെന്നാണ് സൂചന. പരിഹാരം സംസ്ഥാന സമ്മേളനത്തിന് മുമ്പ് തന്നെ ഉണ്ടാകുമോയെന്ന കാര്യമാണ് പ്രധാനമായും ആരായുന്നത്.