വി എസിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷം കേരളത്തിലെ കാര്യങ്ങളില്‍ കേന്ദ്രകമ്മിറ്റി തീരുമാനമെടുക്കും. വി എസ് പാര്‍ട്ടിയുമായി സഹകരിക്കണം എന്ന നിര്‍ദ്ദേശം ആലപ്പുഴയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പി ബി യോഗം മുന്നോട്ട് വെച്ചിരുന്നു. അവയ്‌ലബിള്‍ യോഗത്തിനു ശേഷവും തന്റെ നിലപാട് ആവര്‍ത്തിച്ച് കൊണ്ടുള്ള കത്താണ് വി എസ് കേന്ദ്രനേതാക്കള്‍ക്ക് നല്‍കിയത്.