സിപിഎം- ലീഗ് സംഘട്ടനം; ഒരാള്‍ മരിച്ചു, നാലുപേര്‍ അറസ്റ്റില്‍

വെള്ളി, 23 ജനുവരി 2015 (08:02 IST)
നാദാപുരത്തിന് അടുത്ത് തൂണേരിയില്‍ സിപിഎം - ലീഗ് സംഘട്ടനം. സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ കോടഞ്ചേരി ചെടയന്‍കുഴി ഷിബിന്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് 19 വയസ്സായിരുന്നു.
 
സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രംഗിത് (22), പുത്തലത്ത് അഖില്‍ (24), ലിനീഷ് (24) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷ് (30), വിജീഷ് (27) എന്നിവര്‍ക്ക് നിസ്സാരപരിക്കുണ്ട്.
 
വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റു ചെയ്തു.

വെബ്ദുനിയ വായിക്കുക