സിനിമാക്കാര്‍ക്ക് മൊത്തത്തില്‍ കഷ്ടകാലമാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇതേ കെസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനും മൊഴി നല്‍കാനുമൊക്കെ നിരവധി പേരാണ് ആലുവ പൊലീസ് ക്ലബ് കയറി ഇറങ്ങിയത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടിമാര്‍ അഭിപ്രായം പറഞ്ഞത് വിവാദമാവുകയും ചെയ്തു.
ഇപ്പോഴിതാ, നടന്‍ ദിലീപിന് പിന്നാലെ നടന്‍ ജയസൂര്യയും കോടതി കയറുമെന്ന് റിപ്പോര്‍ട്ട്. ജയസൂര്യ കടവന്ത്ര ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റോടിന് ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ ഒന്നര വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തതാണ്. എന്നാല്‍, നാളിത്ര ആയിട്ടും കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ്സിലെ ഹര്‍ജിക്കാരന്‍ കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തത്.