സിഐഎസ്എഫിനെതിരെ ഫയര്‍ ഫോഴ്സ്

Webdunia
വെള്ളി, 12 ജൂണ്‍ 2015 (11:58 IST)
കരിപ്പൂര്‍ വിമാനത്താവളത്തിലെ വിവാദസംഭവങ്ങളില്‍ ആരോപണ - പ്രത്യാരോപണങ്ങള്‍ തുടരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി ഐ എസ് എഫും സി ഐ എസ് എഫിനെതിരെ ഫയര്‍ഫോഴ്സുമാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
 
സി ഐ എസ് എഫിനെതിരെ പരാതി നല്കിയതിനാണ് തന്നെ ആക്രമിച്ചതെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ അജികുമാര്‍ പറഞ്ഞു. ദേഹപരിശോധന നടത്തിയ ചൌധരി എന്ന സി ഐ എസ് എഫ് സ്ഥിരം ശല്യക്കാരനാണ് സി ഐ എസ് എഫിനെതിരെ പരാതി നല്കിയതിനാണ് തന്നെ ആക്രമിച്ചത്. തന്നെ മനപൂര്‍വം ആക്രമിക്കുകയായിരുന്നെന്നും അജികുമാര്‍ പറഞ്ഞു.
 
അതേസമയം, കൂട്ടത്തോടെ ആക്രമിച്ചത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണെന്ന് സി ഐ എസ് എഫ് ആരോപിച്ചു. പിസ്റ്റള്‍ വലിച്ചൂരി വെടിവെച്ചത് ഫയര്‍ഫോഴ്സ് ജീവനക്കാരനെന്ന് സി ഐ എസ് എഫ് ജവാന്റെ മൊഴി. പരുക്കേറ്റ സി ഐ എസ് എഫ് സീതാറാം ചൌധരിയാണ് മൊഴി നല്കിയിരിക്കുന്നത്.സംഘര്‍ഷത്തിനിടെ പരുക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
ഇതിനിടെ, ഡോക്‌ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അറസ്റ്റ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ടാണ് ലഭിക്കാനുള്ളത്. റിപ്പോര്‍ട്ട് കിട്ടിയാല്‍ സണ്ണി തോമസിന്റെയും അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തും. കരിപ്പൂര്‍ എസ് ഐ ഇരുവരെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.