നിയമസഭയില്‍ സാഹചര്യത്തിന് അനുസരിച്ച് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. എന്തു വില കൊടുത്തും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമസഭ സംഘര്‍ഷഭരിതമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍, നിയമസഭയ്ക്കുള്ളില്‍ ഭരണകക്ഷി എം എല്‍ എമാര്‍ അവരവരുടെ സീറ്റുകളില്‍ ഇരിക്കുകയാണ്.
ഇതിനിടെ, ധനമന്ത്രിയുടെ ഇരിപ്പിടം സഭയ്ക്കുള്ളില്‍ രണ്ടാം നിരയിലേക്കോ മൂന്നാം നിരയിലേക്കോ മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മുഖ്യമന്ത്രിക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും ശേഷം മൂന്നാമതായാണ് ധനമന്ത്രി കെ എം മാണിയുടെ സീറ്റ്.