സഹകരണമേഖലയില്‍ 20 ആശുപത്രികള്‍ തുടങ്ങി: മന്ത്രി ജി സുധാകരന്‍

ബുധന്‍, 16 ഫെബ്രുവരി 2011 (13:34 IST)
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് സഹകരണ മേഖലയില്‍ 20 ആശുപത്രികള്‍ തുടങ്ങിയതായി മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബു എം പാലിശ്ശേരിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വിലക്കയറ്റം തടയുന്നതിന്‍റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡ് മുഖേന 367.32 കോടിയുടെ സബ്സിഡി നല്‍കിയതയായും ത്രിവേണി സ്റ്റോറുകള്‍ വഴി 700 കോടിയോളം രൂപയുടെ വില്പന നടത്തിയതായും മന്ത്രി സഭയെ അറിയിച്ചു.

സഹകരണമേഖലയുടെ അവശ്യ നിത്യോപയോഗ സാധനങ്ങള്‍ സ്ഥിരമായി വിതരണം ചെയ്യുന്നതിനു വേണ്ടിയുള്ള സഹകരണ പൊതുവിവരണ പദ്ധതി പരിഗണനയിലാണ്. ഇതിനായി 200 കോടി രൂപയുടെ കേന്ദ്ര സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം 10,000 സ്ഥിരം വിലക്കയറ്റ വിരുദ്ധ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുളള പദ്ധതിയും കണ്‍സ്യൂമര്‍ ഫെഡ് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ആറ് മാസ കാലയളവില്‍ ഉത്സവകാല ചന്തകളോടനുബന്ധിച്ചു 32 ഇനം നിത്യോപയോഗ സാധനങ്ങളുടെ വിപണന കേന്ദ്രം ആരംഭിക്കുകയാണു ലക്ഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക