87 രൂപയ്ക്ക് ചിക്കന്‍ വില്‍ക്കണമെന്നാണ് ധനമന്ത്രി കോഴിക്കച്ചവടക്കാര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. ആ നിര്‍ദ്ദേശത്തെ അവഗണിച്ചാണ് കടകള്‍ ബുധനാഴ്ച മുതല്‍ തുറക്കാനൊരുങ്ങുന്നത്. 135 രൂപയ്ക്ക് ചിക്കന്‍ വില്‍ക്കുമ്പോള്‍ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ പൊലീസിന്‍റെ സഹായം തേടാനാണ് കോഴിക്കച്ചവടക്കാര്‍ ഒരുങ്ങുന്നത്.
അതേസമയം, കേരളത്തിലെ വിലക്കുറവ് മുതലെടുത്ത് തമിഴ്നാട് കോഴി ലോബി സംസ്ഥാനത്തുനിന്ന് കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുകയാണ്. കേരളത്തിലെ കോഴിക്കച്ചവടക്കാര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കോഴികളെ കടത്തിയാല്‍ അത് നിയമപരമായി നേരിടുമെന്ന് തോമസ് ഐസക് പറഞ്ഞു.