സരിതയെ കണ്ടുവെന്ന് മന്ത്രി പി കെ ജയലക്ഷ്മി

ചൊവ്വ, 18 ജൂണ്‍ 2013 (13:05 IST)
PRO
PRO
സരിതയെ കണ്ടുവെന്ന് മന്ത്രി പികെ ജയലക്ഷ്മി. രണ്ടു മൂന്നു തവണ തന്നെ വന്നു കണ്ടുവെന്നാണ് ജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. പട്ടിക വര്‍ഗ വകുപ്പില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശവുമായാണ് സരിത വന്നത്. ലക്ഷ്മി എന്ന പേരാണ് തന്നോട് പറഞ്ഞതെന്നും പികെ ജയലക്ഷ്മി പറഞ്ഞു.

2011ല്‍ ടീംസോളാറിന് വയനാട്ടിലെ കല്‍പ്പറ്റയില്‍ അനുവദിച്ച ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് വയനാട്ടില്‍ നടന്ന ഒരു ചടങ്ങ് എന്ന രീതിയിലാണ്. സരിത കൊണ്ടുവന്ന പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് പറഞ്ഞാണ് സോളാര്‍ പദ്ധതി തള്ളിയതെന്നും മന്ത്രി പ്രതികരിച്ചു.

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായര്‍ മന്ത്രി പികെ ജയലക്ഷ്മിയുമായും ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചതായി നേരത്തെ വാര്‍ത്ത പുറത്തുകൊണ്ടുവന്നിരുന്നു

വെബ്ദുനിയ വായിക്കുക