സമ്പത്ത് വധം: ജയകുമാര്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍

Webdunia
വെള്ളി, 6 ഏപ്രില്‍ 2012 (11:27 IST)
PRO
PRO
പുത്തൂര്‍ ഷീലാവധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണച്ചുമതല ചെന്നൈ യൂണിറ്റിലെ ഡി വൈ എസ് പി ജയകുമാറിന്‌ കൈമാറാന്‍ സി ബി ഐ തീരുമാനിച്ചു. കേസ്‌ അന്വേഷിച്ചിരുന്ന സി ബി ഐ ഉദ്യോഗസ്ഥനായ ഹരിദത്ത്‌ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ്‌ പകരം അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്‌.

വ്യാഴാഴ്ച ചേര്‍ന്ന സി ബി ഐയുടെ ഉന്നതതലയോഗത്തിലാണ് തീരുമാനം. ജയകുമാറിന്റെ നിയമനത്തിന്‌ സി ബി ഐ സുപ്രീംകോടതിയുടെ അനുമതി തേടും. അനുമതിയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാ‍ണ് ഇത്.

കേസുമായി ബന്ധപ്പെട്ട മാനസീക പീഡനം മൂലമാണ്‌ ഹരിദത്ത്‌ ജീവനൊടുക്കിയത്‌. സമ്പത്ത് വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം അടുത്തുവരവെയാണ് ഹരിദത്തിന്‍റെ മരണം സംഭവിച്ചത്.